നാദാപുരം: (nadapuram.truevisionnews.com) ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റ് വിഭാഗത്തിൽ കല്ലാച്ചി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വീണ്ടും കിരീടം കരസ്ഥമാക്കി. മികച്ച അവതരണം, സൃഷ്ടിപരമായ സ്ക്രിപ്റ്റ്, രംഗസജ്ജീകരണം, സംവിധാന മികവ് എന്നിവയിലൂടെ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ ടീം വിജയകിരീടം ഉറപ്പിച്ചു.
മത്സരത്തിന് പിന്നിലെ പ്രചോദനശക്തിയായി നിലകൊള്ളുന്നത് സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക ഷീബ ടീച്ചറാണ്. കലോത്സവ കാലമായാൽ ഷീബ ടീച്ചറിന് വിശ്രമമെന്നത് അജ്ഞാതം. മിടുക്കരായ അഭിനയ പ്രതിഭകളായ കുട്ടികളുമായി ചേർന്ന് അവർക്കു വിശ്രമമില്ലാത്ത പരിശീലനം നൽകും , എന്നാൽ പഠനത്തെ ബാധിക്കാതെയാണ് എല്ലാ ഒരുക്കങ്ങളും.
ഷീബ ടീച്ചറുടെയും കുട്ടികളുടെയും ഈ സമർപ്പണത്തിനും നിത്യമായ പരിശ്രമത്തിനുമുള്ള അംഗീകാരമായാണ് പ്രതിവർഷം വിജയ കിരീടം ഇവർക്ക് ലഭിക്കുന്നത്.
ഈ വർഷവും നാദാപുരം സബ്‌ഡിസ്ട്രിക്റ്റ് കലോത്സവത്തിലെ ഹൈസ്കൂൾ-ഹയർ സെക്കണ്ടറി സ്കിറ്റ് മത്സരങ്ങളിൽ കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ചമ്പ്യാന്മാരായി. ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നു സ്കൂളുകൾ എ ഗ്രേഡ് നേടി, വളയം ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാമതെത്തി.



തുടർച്ചയായി മൂന്നാം വർഷവും നാദാപുരം ഉപജില്ലയിൽ ഇംഗ്ലീഷ് സ്കിറ്റിൽ കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറി തന്നെ കിരീടം സ്വന്തമാക്കിയത് സ്കൂളിനും അധ്യാപികയ്ക്കും അഭിമാന നിമിഷമായി. ഇന്ന് ഉച്ചയോടെ ഇംഗ്ലീഷ് നാടക മത്സരം അരങ്ങേറും.
Nadapuram Sub-District School Festival, Kallachi Government Higher Secondary School, english skit






















.jpeg)




















